LATEST NEWS

Related Posts

LOCAL NEWSറാവുത്തര്‍ ഫെഡറേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി ക്വിസ് മത്സരം സംഘടിപ്പിച്ചു.

റാവുത്തര്‍ ഫെഡറേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി ക്വിസ് മത്സരം സംഘടിപ്പിച്ചു.

തൊടുപുഴ : തൊടുപുഴ മുന്‍സിപ്പല്‍ ഏരിയയിലെ യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വെങ്ങല്ലൂര്‍ യു പി സ്‌കൂളില്‍ നടന്ന ക്വിസ് മത്സരം തൊടുപുഴ എ ഇ ഒ ഷീബ മുഹമ്മദ് ഉല്‍ഘാടനം ചെയ്തു.റാവുത്തര്‍ ഫെഡറേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് വി എസ് സെയ്ദ് മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമാപനയോഗത്തില്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഫിലിപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി.ആശംസകള്‍ നേര്‍ന്നുകൊണ്ട് പി ടി എ പ്രസിഡണ്ട് ഷിംനാസ്,സ്‌കൂള്‍ എസ് എം സി ചെയര്‍മാന്‍ രാജീവ് പുഷ്പാ ഗതന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സജ്മി ഷിംനാസ്, എം.പി ടി എ പ്രസിഡന്റ് റംസി റസാഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

തൊടുപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ് പെക്ടര്‍ . ജി അജയ് കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു.വെങ്ങല്ലൂര്‍ ടി എം എം യു പി സ്‌കൂളിലെ ഹാജറ കെ റസാഖ്,നസ്രിന്‍ അബ്ബാസ് ടീം ഒന്നാം സമ്മാനവും മുതലക്കോടം എസ് ജി യു പി സ്‌കൂളിലെ അമീന ഫാത്തിമ, സഞ്ജു എസ് ടീം രണ്ടാം സമ്മാനവും നേടി ജില്ലയിലെ ഏറ്റവും നല്ല സര്‍ക്കാര്‍ യു.പി സ്‌കൂളിനുള്ള റാവുത്തര്‍ ഫെഡറേഷന്‍ന്റെ പ്രത്യേക ഉപഹാരം വെങ്ങല്ലൂര്‍ യു പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഫിലിപ്പച്ചന്‍ സാറിനു ജില്ലാ പ്രസിഡന്റ് സെയ്ദ് മുഹമ്മദ് സമ്മാനിച്ചു. യോഗത്തില്‍ റാവുത്തര്‍ ഫെഡറേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. മൂസ, ട്രഷറാര്‍ പി.എസ് ഇസ്മായില്‍, സ്‌കൂള്‍ പി ടി എ അംഗങ്ങള്‍ അദ്ധ്യായാപകര്‍, വിദ്യാര്‍ത്തികള്‍ പങ്കെടുത്തു,റഫീക്ക് പള്ളത്തുപറമ്പില്‍ നന്ദി പറഞ്ഞു

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.